ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടണം: ആരോഗ്യവിദഗ്ധര്‍

ശനി, 29 മെയ് 2021 (08:03 IST)
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടണമെന്ന് ആരോഗ്യവിദഗ്ധര്‍. രോഗികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതിനു ശേഷമേ ലോക്ക്ഡൗണ്‍ പിന്‍വലിക്കാവൂ എന്ന് ആരോഗ്യവിദഗ്ധര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് പത്ത് ശതമാനത്തില്‍ താഴെ എത്തിയാല്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. നിയന്ത്രണങ്ങള്‍ തുടരണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് അവലോകനയോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം കൈക്കൊള്ളും. ഇളവുകളോടെയായിരിക്കും നിയന്ത്രണങ്ങള്‍ തുടരുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍