തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകമാനം യു ഡി എഫ് കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ പാലായില്‍ ധനമന്ത്രി കെ എം മാണിക്ക് മിന്നുന്ന ജയം. പാല നഗരസഭയില്‍ ആകെയുള്ള 26 സീറ്റില്‍ 20 സീറ്റിലും യു ഡി എഫ് വിജയിച്ചു. ഇതില്‍, 17 സീറ്റിലും വിജയിച്ചത് കേരള കോണ്‍ഗ്രസ് (എം) ആണ്.
ചരിത്രവിജയമാണ് ഇതെന്ന് മാണി പറഞ്ഞു. അഭിമാനത്തിന് വക നല്കുന്ന കാര്യമാണ്. പാലായിലെ വിജയം അത്യുജ്ജ്വലമായ വിജയമാണ്. ചിലയിടങ്ങളില്‍ പരാജയം ഉണ്ടായിട്ടുണ്ട്. എങ്കിലും, ബാര്‍കോഴ ബാധിച്ചിരുന്നെങ്കില്‍ പാലായില്‍ അല്ലായിരുന്നോ ബാധിക്കേണ്ടത് എന്ന് മാണി ചോദിച്ചു.