കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ 11 സ്‌ഥാനാര്‍ത്ഥികള്‍ക്ക് ജയം
കട്ടപ്പന മുന്‍സിപ്പാലിറ്റിയില്‍ മത്സരിച്ച ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ 11 സ്‌ഥാനാര്‍ത്ഥികള്‍ ജയിച്ചു. കൂത്ത്‌പറമ്പ് മുന്‍സിപ്പാലിറ്റിയില്‍ എല്‍.ഡി.എഫ് നിലനിര്‍ത്തി.
കൊല്ലം കോര്‍പ്പറേഷനില്‍ എസ്‌എന്‍ഡി.പി യോഗം സ്‌ഥാനാര്‍ത്ഥി ജയിച്ചു. രണ്ടിടത്ത് ബി.ജെ.പി സ്‌ഥാനാര്‍ത്ഥിയും ജയിച്ചു. കൊച്ചി കോര്‍പ്പറേഷനിലെ 39-ാം ഡിവിഷനില്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ യു.ഡി.എഫിന്റെ ടി.ജെ വിനോദ് ജയിച്ചു. എം.പി വീരേന്ദ്ര കുമാറിന്റെ വാര്‍ഡില്‍ ജനദാതള്‍(യു) തോറ്റു.