ജില്ല പഞ്ചായത്തില്‍ ഏഴിടത്ത് എല്‍ ഡി എഫ്, ആറിടത്ത് യു ഡി എഫ്, കാസര്‍കോഡ് ആര്‍ക്കും ഭൂരിപക്ഷമില്ല

ശനി, 7 നവം‌ബര്‍ 2015 (18:57 IST)
സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് മേല്‍ക്കൈ. പതിനാലു പഞ്ചായത്തുകളില്‍ ഏഴു പഞ്ചായത്തുകളില്‍ എല്‍ ഡി എഫും ആറു പഞ്ചായത്തുകളില്‍ യു ഡി എഫും വിജയിച്ചു. അതേസമയം, കാസര്‍കോഡ് ജില്ലാ പഞ്ചായത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല.
 
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലാ പഞ്ചായത്തുകളിലാണ് എല്‍ ഡി എഫ് ഭരണത്തിലെത്തിയത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലാ പഞ്ചായത്തുകളിലാണ് യു ഡി എഫ് വിജയിച്ചത്.
 
എല്‍ ഡി എഫ് ജയിച്ച ജില്ലാ പഞ്ചായത്തുകള്‍
 
തിരുവനന്തപുരം:  ആകെയുള്ള 26 സീറ്റുകളില്‍ 19 സീറ്റുകളില്‍ വിജയിച്ച് എല്‍ ഡി എഫ് ജയിച്ചു. യു ഡി എഫ് ആറു സീറ്റില്‍ മാത്രമാണ് ജയിച്ചത്. ഇവിടെ വേണ്ട ഭൂരിപക്ഷത്തിനുള്ള സീറ്റ് 14 ആണ്. ബി ജെ പി ഇവിടെ ഒരു സീറ്റില്‍ വിജയിച്ചു. വെങ്ങാനൂര്‍ സീറ്റിലാണ് ബി ജെ പി ജയിച്ചത്.
 
കൊല്ലം: ആകെ 26 സീറ്റ്, എല്‍ ഡി എഫ് - 22, യു ഡി എഫ് - നാല്. ബി ജെ പിക്കും മറ്റുള്ളവര്‍ക്കും ഇവിടെ സീറ്റില്ല.
 
ആലപ്പുഴ: ആകെ സീറ്റ് 23, എല്‍ ഡി എഫ് - 16 സീറ്റുകളില്‍ വിജയിച്ചു. യു ഡി എഫിന് ഏഴ് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ബി ജെ പിക്കും മറ്റുള്ളവര്‍ക്കും സീറ്റൊന്നുമില്ല.
 
തൃശൂര്‍ - ആകെ സീറ്റ് - 29, ഭൂരിപക്ഷത്തിനു വേണ്ടത് - 15, ഇവിടെ എല്‍ ഡി എഫ് 20 സീറ്റുകളിലും യു ഡി എഫ് ഒമ്പത് സീറ്റുകളിലും വിജയിച്ചു.
 
പാലക്കാട് - ആകെ സീറ്റ് - 30, ഭൂരിപക്ഷത്തിനു വേണ്ടത് - 16, പാലക്കാട് ജില്ലാ പഞ്ചായത്തില്‍ മൃഗീയ ഭൂരിപക്ഷത്തോടെയാണ് എല്‍ ഡി എഫ് വിജയിച്ചത്. ആകെയുള്ള 30 സീറ്റുകളില്‍ 27 സീറ്റില്‍ എല്‍ ഡി എഫ് വിജയിച്ചപ്പോള്‍ യു ഡി എഫ് മൂന്ന് സീറ്റുകളില്‍ മാത്രമാണ് ജയിച്ചത്. 
 
കോഴിക്കോട് - ആകെ സീറ്റ് - 27, ഭൂരിപക്ഷത്തിനു വേണ്ടത് - 14 സീറ്റ്. എല്‍ ഡി എഫ് 16 സീറ്റുകളില്‍ വിജയിച്ച് ഭരണത്തിലെത്തിയപ്പോള്‍ ഇവിടെ യു ഡി എഫ് 11 സീറ്റുകളിലാണ് വിജയിച്ചത്.
 
കണ്ണൂര്‍ - ആകെ സീറ്റ് 24, ഭൂരിപക്ഷത്തിനു വേണ്ടത് - 13, എല്‍ ഡി എഫ് - 14, യു ഡി എഫ് - ഒമ്പത്, ഒരു സ്വതന്ത്ര, അഴീക്കോട് ആണ് സ്വതന്ത്രസ്ഥാനാര്‍ത്ഥി ജയിച്ചത്.
 
യു ഡി എഫ് വിജയിച്ച ജില്ലാ പഞ്ചായത്തുകള്‍
 
കോട്ടയം: ആകെ സീറ്റ് - 22. ഇവിടെ ഭൂരിപക്ഷത്തിനു വേണ്ടത് - 12. യു ഡി എഫ് - 14, എല്‍ ഡി എഫ് - 8, ബി ജെ പിക്കും മറ്റുള്ളവര്‍ക്കും സീറ്റൊന്നുമില്ല.
 
പത്തനംതിട്ട: ആകെ 16 സീറ്റ്. യു ഡി എഫ് - 11, എല്‍ ഡി എഫ് - അഞ്ച്, ബി ജെ പിക്കും മറ്റുള്ളവര്‍ക്കും ഒരു സീറ്റിലും വിജയമില്ല.
 
ഇടുക്കി - ആകെ സീറ്റ് - 16, ഭൂരിപക്ഷത്തിനു വേണ്ടത് - ഒമ്പത്, യു ഡി എഫ് - 10, എല്‍ ഡി എഫ് - നാല്, ബി ജെ പിക്ക് സീറ്റൊന്നുമില്ല. മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റ് ലഭിച്ചു. പൈനാവ്, മുരിക്കാശ്ശേരി എന്നിവിടങ്ങളിലാണ് മറ്റുള്ളവര്‍ വിജയിച്ചത്.
 
എറണാകുളം - ആകെ സീറ്റ് - 27, ഭൂരിപക്ഷത്തിനു വേണ്ടത് - 14, യു ഡി എഫ്  - 16, എല്‍ ഡി എഫ് - 10, മറ്റുള്ളവര്‍ ഒന്ന്. ബി ജെ പിക്ക് സീറ്റില്ല. കോലഞ്ചേരിയിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയിച്ചത്.
 
മലപ്പുറം  - ആകെ സീറ്റ് - 32, ഭൂരിപക്ഷത്തിനു വേണ്ടത് - 17, യു ഡി എഫ് - 27, എല്‍ ഡി എഫ് - അഞ്ച്.
 
വയനാട് - ആകെ സീറ്റ് - 16, ഭൂരിപക്ഷത്തിനു വേണ്ടത് ഒമ്പത്, യു ഡി എഫ് - 11, എല്‍ ഡി എഫ് - അഞ്ച്. 
 
അതേസമയം, ആകെ 17 സീറ്റുകളുള്ള കാസര്‍കോഡ് ജില്ലയില്‍ ഭൂരിപക്ഷത്തിനു വേ ണ്ടത് ഒമ്പത് സീറ്റാണ്. എന്നാല്‍, ഇവിടെ യു ഡി എഫ് എട്ടു സീറ്റുകളിലും എല്‍ ഡി എഫ് ഏഴ് സിറ്റുകളിലും  ബി ജെ പി രണ്ട് സീറ്റുകളിലും വിജയിച്ചിട്ടുണ്ട്. എഡനീര്‍, പുതിഗെ സീറ്റുകളിലാണ് ബി ജെ പി വിജയിച്ചത്.

വെബ്ദുനിയ വായിക്കുക