ദോശയില്‍ ചത്ത പാറ്റ, ഏഴു വയസ്സുകാരി ആശുപത്രിയിൽ: ഹോട്ടല്‍ പൂട്ടിച്ചു

തിങ്കള്‍, 16 ജനുവരി 2017 (14:35 IST)
ആഹാരം കഴിക്കാന്‍ ഹോട്ടലില്‍ കയറി ദോശ ഓര്‍ഡര്‍ ചെയ്തപ്പോള്‍ കിട്ടിയ ദോശയ്ക്കൊപ്പം ചത്തപാറ്റയേയും കിട്ടി. പരാതിയെ തുടര്‍ന്ന് ഹോട്ടല്‍ പൂട്ടിച്ചു. നെടുമങ്ങാട് പാളയം ജംഗ്ഷനിലെ ശ്രീകൃഷ്ണ റെസ്റ്റോറന്‍റിലാണു കഴിഞ്ഞ ദിവസം ഈ സംഭവം നടന്നത്. 
 
കഴിഞ്ഞ ദിവസം രാവിലെ വാണ്ട സ്വദേശിയായ പരമേശ്വരന്‍ ആചാരിക്കാണ് ഹോട്ടലില്‍ നിന്ന് അഞ്ച് ദോശ പൊതിഞ്ഞു വാങ്ങി വീട്ടിലെത്തി തുറന്നു നോക്കിയപ്പോള്‍ ചത്ത പാറ്റയേയും കിട്ടിയത്. ഏഴു വയസുകാരിയായ ചെറുമകള്‍ക്കാണ് പാതി ദോശ കഴിച്ചപ്പോള്‍ ചത്തു കരിഞ്ഞ നിലയിലുള്ള പാറ്റയെ ലഭിച്ചത്. 
 
ഭയന്നു നിലവിളിച്ച കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും ബാക്കിയുള്ള ദോശയുമായി നഗരസഭാ അധികാരികള്‍ക്ക് പരാതിയും നല്‍കി. ഉടന്‍ തന്നെ അധികാരികള്‍ തീര്‍ത്തും വൃത്തിഹീനമായ നിലയിലുള്ള ഹോട്ടലും അടുക്കളയും പരിശോധിക്കുകയും കട പൂട്ടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. നഗരസഭാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റഹീമിന്‍റെ നേതൃത്വത്തില്‍ ഉള്ള ഉദ്യോഗസ്ഥ സംഘം പോരായ്മകള്‍ പരിഹരിച്ച ശേഷം മാത്രം ഹോട്ടല്‍ തുറന്നാല്‍ മതി എന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക