കുപ്പി വാങ്ങാന്‍ തിരക്ക് കൂട്ടിയാല്‍ എട്ടിന്റെ പണി; പൊലീസ് 'പൂട്ടിടും'

ബുധന്‍, 16 ജൂണ്‍ 2021 (20:30 IST)
സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പ്പന പുനഃരാരംഭിക്കും. കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും മദ്യവില്‍പ്പന നടക്കുക. സാമൂഹിക അകലം പാലിക്കണം. ബിവറേജുകളിലും ബാറുകളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നുറപ്പാക്കാന്‍ പൊലീസിനെ വിന്യസിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് സമീപം പട്രോളിംഗ് കര്‍ശനമാക്കാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക