മാധ്യമ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് ലേബി സജീന്ദ്രൻ
ചൊവ്വ, 10 മെയ് 2016 (14:32 IST)
താൻ മാധ്യമപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് മാതൃഭൂമി ന്യൂസ് കൊച്ചി ബ്യൂറോ സ്പെഷ്യൽ കറസ്പോണ്ടന്‍റ് ലേബി സജീന്ദ്രൻ. കുന്നത്തുനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിപി സജീന്ദ്രന്റെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോഴ വാഗ്ദാനം ചെയ്യുന്ന തരത്തിലുള്ള ഫോണ്‍ സംഭാഷണം വിവാദമായതോടെയാണ് മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ലേബി ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.
മുന്‍ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ മരുമകന്‍ പിവി ശ്രീനിജന്‍ തന്നെ ചതിച്ച് തോല്‍പ്പിച്ചെന്നും ലേബി ആരോപിക്കുന്നു.
വാക്കുകളും വരികളും അടര്‍ത്തിമാറ്റി ടെലഫോണ്‍ സംഭാഷണം കെട്ടിച്ചമച്ചതാണെന്നും ലേബി പറയുന്നു. ഫേസ്‌ബുക്ക് പോസ്റ്റില്‍ ഫോണ്‍ സംഭാഷണത്തില്‍ പലരോടും പേരെടുത്ത് പറഞ്ഞ് ലേബി മാപ്പു ചോദിക്കുന്നുണ്ട്. അതേസമയം, ലേബിയുടെ പോസ്‌റ്റിന് മറുപടിയുമായി ശ്രീനിജനും ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടു.
ബെന്നിച്ചേട്ടൻ...വാഴക്കൻ സാർ ..രാജൻ ചേട്ടൻ ..കാരിപ്ര ചേട്ടൻ.. നിബു ചേട്ടൻ.... എം.എസ് എബ്രാഹം സാർ.. ജബ്ബാർ ഇക്ക.. ജോയ് സാർ ... ജയൻ... സക്കീറിക്ക... നിങ്ങളെല്ലാവരും.. ശ്രീനിജനുമായി കാണുണ്ടെന്ന് അയാൾ എന്നെ വിശ്വസിപ്പിച്ചു. ഞാൻ പല ദിവസങ്ങളിലായി പല വിഷയങ്ങളിൽ സംസാരിച്ചതാണ് വാക്കുകളും വാചകങ്ങളും അടർത്തിയെടുത്ത് ചോദ്യങ്ങൾ ഉണ്ടാക്കി കൃത്രിമമായി തയ്യാറാക്കിയിരിക്കുന്നത്.
സമാദരണീയനായ ശ്രീ.ടി.എച്ച് മുസ്തഫ യ്ക്കെതിരെ ഞാൻ മനസുകൊണ്ടു പോലും മോശം വിചാരിച്ചിട്ടില്ല. ഈ ഫാബ്രിക്കേറ്റഡ് ശബ്ദ രേഖ ഉപയോഗിച്ച് എന്തിനാ ഫൈസൽ..ജിബീ... ഇങ്ങനെ വാർത്ത കൊടുത്തത്? ഞാൻ എന്റെ മാധ്യമ പ്രവർത്തനം ഇവിടെ അവസാനിപ്പിക്കുകയാണ്. ഇനി തൊഴിൽ ചെയ്യാൻ ഞാൻ യോഗ്യയല്ല. പ്രിയ ബിജു.... പങ്കജ് എന്നു വിളിക്കുന്ന ഒരാളാണ് ശ്രീനിജനെ എനിക്കെതിരെ തെറ്റിദ്ധരിപ്പിച്ചതെന്ന് അയാൾ എന്നെ വിശ്വസിപ്പിച്ചു.
നിങ്ങളെപ്പോലെ ഔന്നത്യമുള്ള ഒരു മാധ്യമ പ്രവർത്തകനെ തെറ്റിദ്ധരിച്ചതിൽ എന്നോടു പൊറുക്കുക. നിങ്ങളുടെ കീഴിൽ ജോലി ചെയ്ത കാലമാണ് ഞാൻ ഏറ്റവും ക്രിയേറ്റീവ് ആയത്. ബെന്നിച്ചേട്ടൻ.. വാഴയ്ക്കൻ സാർ.. ടി. എച്ച് സാർ ..എന്നോടു തോന്നുന്ന നീരസം സജീന്ദ്ര നോട് ഉണ്ടാവരുതേ...ഒരു പാവമാണ്. ഇതൊന്നും ആ പാവം അറിഞ്ഞിട്ടില്ല..
പി വി ശ്രീനിജന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്
സുഹൃത്തുക്കളെ,
പൊതുസമൂഹവും മാധ്യമ ലോകവും ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന " മാധ്യമ പ്രവർത്തകയുടെ" പുതിയ വെളിപെടുത്തൽ പുറത്തു വന്നു. അതിൽ പറയുന്നത് ഇങ്ങനെ " ഞാനും ബിജു പങ്കജും SNDPക്കാരാണു ...സജീന്ദ്രൻ പരവനും ....പക്ഷെ ശ്രീനിജിൻ പുലയാണ് ...സജീന്ദ്രൻ പരവനയതുകൊണ്ട് പുലയനായ ശ്രീനിജിനെക്കാൾ മേളിലാണ് ...സമൂഹത്തിൽ പുലയനാണ് ഏറ്റവും താഴെ..."
സത്യത്തിൽ ഇവരോട് എന്താ പറയുക...? കോൺഗ്രസ് നേതൃത്വം മറുപടി പറയണം ..സംവരണ സീറ്റിൽ മത്സരിക്കുന്ന ഒരു MLA യുടെ ഭാര്യയുടെ ദളിത് സമൂഹത്തോടുള്ള കാഴ്ചപ്പാടാണ് ഇത് വെളിവാക്കുന്നത്. ഒരു കാര്യം ഞാൻ പറയാം .." ഞാനൊരു മനുഷ്യനാണ് , ഞാനൊരു ആണ് ജാതിയാണ് ഞാനൊരു പുലയാണ് ....പക്ഷെ ഞാൻ ആരുടെയും താഴെയല്ല.."