കോട്ടയത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍; കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നു
റബര്‍ വിലത്തകര്‍ച്ചയിലും ഇറക്കുമതിയിലും നട്ടംതിരിയുന്ന കര്‍ഷകരെ രക്ഷിക്കണമെന്നും പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് കോട്ടയം ജില്ലയില്‍ എല്‍ഡിഎഫിന്‍റെ സമ്പൂര്‍ണ ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍.
ഹര്‍ത്താലില്‍നിന്ന് പത്രം, പാല്‍, വിവാഹം, മരണം ആശുപത്രി തുടങ്ങിയവയുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. രാവിലെ എല്ലാ കേന്ദ്രങ്ങളിലും എല്‍ഡിഎഫ് പ്രകടനങ്ങള്‍ നടക്കും. കടകമ്പോളങ്ങള്‍ അടച്ചിട്ടും വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെയും ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു.