‘കേരളത്തില്‍ എല്‍ഡി‌എഫും യുഡി‌എഫും ഒപ്പത്തിനൊപ്പമെത്തും’

വ്യാഴം, 15 മെയ് 2014 (08:37 IST)
കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തുമെന്ന് എന്‍ഡി ടിവിയുടെ ഏറ്റവും പുതിയ എക്സിറ്റ് പോള്‍ ഫലം. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും 10വീതം സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. 
 
നേരത്തെ പുറത്ത് വന്ന സിഎന്‍എന്‍- ഐബിഎന്നിന്റെ സര്‍വേ യുഡിഎഫ് 11മുതല്‍ 14 വരെ സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ചിരുന്നു. എല്‍ഡിഎഫിന് ഒമ്പത് സീറ്റാണ് സിഎന്‍എന്‍-ഐബിഎന്‍ പ്രവചിച്ചിരുന്നത്.

വെബ്ദുനിയ വായിക്കുക