അധികാര ശക്തികളെ നിയന്ത്രിക്കേണ്ടവര്‍ മാനേജ്‌മെന്റിന് കീഴടങ്ങരുത്, വിദ്യാർഥികളുടെ സമരം പൊതുപ്രശ്നം: വി എസ്

Webdunia
തിങ്കള്‍, 30 ജനുവരി 2017 (13:51 IST)
ലോ അക്കാദമി വിഷയത്തില്‍ വീണ്ടും വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. ലോ അക്കാദമിയിലേത് വിദ്യാര്‍ത്ഥി സമരം മാത്രമാണെന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണന്റെ നിലപാടിനെ തള്ളിയ വി എസ്, നടന്നുകൊണ്ടിരിക്കുന്ന വിഷയം പൊതുപ്രശ്‌നമാണെന്ന് വ്യക്തമാക്കി. അധികാര ശക്തികളെ നിയന്ത്രിക്കേണ്ടവര്‍ മാനേജ്‌മെന്റിന് കീഴടങ്ങരുതെന്നും വി എസ് അഭിപ്രായപ്പെട്ടു.
 
അക്കാദമിയുടെ കൈവശം ഉള്ള അധിക ഭൂമി സര്‍ക്കാര്‍ തിരിച്ച്​ പിടിക്കണമെന്നും വി.എസ്​ ആവശ്യപ്പെട്ടു. അതേസമയം, ഭൂമി പ്രശ്‌നം വിദ്യാര്‍ത്ഥികളുടെ സമരത്തിന്റെ ഭാഗമല്ലെന്നാണ് കോടിയേരി പ്രതികരിച്ചത്. കൂടാതെ ഭൂമി പിടിച്ചെടുക്കണമെന്ന വിഎസിന്റെ ആവശ്യത്തെ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണതെന്നും കൊടിയേരി പറഞ്ഞു.
Next Article