‘ഇടുക്കിയിലെ പരാജയകാരണം പ്രവര്‍ത്തന വൈകല്യം’

ശനി, 7 ജൂണ്‍ 2014 (17:35 IST)
ഇടുക്കിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ പരാജയത്തിന് കാരണം പാര്‍ട്ടിയുടെ പ്രവര്‍ത്തന വൈകല്യമാണെന്ന് മുന്‍ എംപി പി ടി തോമസ്. കസ്തൂരിരംഗന്‍ വിഷയം തെരഞ്ഞെടുപ്പില്‍ ദോഷകരമായി വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 
 
ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ് കാരണമെങ്കില്‍ ബിജെപിയുടെ വോട്ട് കുറയുകയാണ് വേണ്ടത്. ജയിക്കാമായിരുന്ന സീറ്റ് നഷ്ടപ്പെടുത്തിയത് ഡിസിസി നേതൃത്വത്തിന്‍്റെ പിടിപ്പുകേട് കൊണ്ടാണെന്നും പിടി തോമസ് ആരോപിച്ചു.
 
സഭാനേതൃത്വത്തിന്‍െറ കള്ള പ്രചരണങ്ങളെ പാര്‍ട്ടിക്ക് അതിജീവിക്കാനായില്ല. പ്രചാരണത്തില്‍ നിന്നും തന്നെ മാറ്റിയത് ജില്ലാ നേതൃത്വത്തിന്‍റെ ആവശ്യപ്രകാരമായിരുന്നുവെന്നും പിടി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക