സൂരജുമായി മുസ്ലീംലീഗിന് യാതൊരു ബന്ധവുമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

ശനി, 22 നവം‌ബര്‍ 2014 (15:31 IST)
സൂരജുമായി മുസ്ലീംലീഗിന് യാതൊരു ബന്ധവുമില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. എറണാകുളത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കുഞ്ഞാലികുട്ടി.

പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെതിരായ അഴിമതിയാരോപണം മുസ്ലീം ലീഗിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും സൂരജുമായി ലീഗിന് യാതൊരു ബന്ധവുമില്ലെന്നും കുഞ്ഞാലികുട്ടി വ്യക്തമാക്കി.

സൂരജ് എന്നല്ല, അഴിമതിക്കാരായ ഒരു ഉദ്യോഗസ്ഥരുമായും ലീഗിന് ബന്ധമില്ല. ലീഗിന് മാനസപുത്രനോ മാനസപുത്രിയോ ഇല്ല കുഞ്ഞാലികുട്ടി കൂട്ടി ചേര്‍ത്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക