കുമ്മനം രാജശേഖരനെ ബി ജെ പി സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു

വെള്ളി, 18 ഡിസം‌ബര്‍ 2015 (14:08 IST)
ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരനെ ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് കുമ്മനം രാജശേഖരന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വി മുരളീധരന്‍ ആണ് തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍.
 
ബുധനാഴ്ച ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് കുമ്മനത്തെ സംസ്ഥാന പ്രസിഡന്റാക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍ വിഷയത്തില്‍ അന്തിമ തീരുമാനമാകാതിരുന്നതിനെ തുടര്‍ന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പരിഗണനയ്ക്കു വിട്ട് യോഗം പിരിയുകയായിരുന്നു.
 
കൂടിയാലോചനകള്‍ക്ക് ശേഷമാണ് കുമ്മനം തന്നെ മതിയെന്ന് അമിത് ഷാ അന്തിമ പ്രഖ്യാപനം നടത്തിയത്. നേരത്തെ, കേരളത്തിലെ ബിജെപി അധ്യക്ഷനെ തീരുമാനിക്കുന്നതിനായി പാർട്ടി കേന്ദ്ര–സംസ്ഥാന നേതൃയോഗം ചേർന്നിരുന്നെങ്കിലും സമവായത്തിലെത്താനായില്ല. ഇതിനെ തുടർന്ന് തീരുമാനം കേന്ദ്രനേതൃത്വത്തിനു വിടുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക