പതിവിന് വിപരീതമായി സംസ്ഥാനത്ത് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്ന സിപിഎമ്മിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജേശഖരൻ. ഈ മാനസാന്തരം വാസ്തവത്തിൽ മാർക്സിൽനിന്ന് മഹർഷിയിലേക്കുള്ള പരിവർത്തനമാണ്. ആഘോഷങ്ങളില്‍ സംഘര്‍ഷമുണ്ടായാല്‍ ഇവയുടെ അന്തസത്ത ഇല്ലാതാക്കുമെന്നും കുമ്മനം പറഞ്ഞു.
സിപിഎം ശ്രീകൃഷ്ണ ജയന്തിയും രാമായണ മാസവും ആചരിക്കുന്നത് സ്വാഗതാർഹമാണെന്നും കുമ്മനം ഡല്‍ഹിയില്‍ പറഞ്ഞു.
ചട്ടമ്പിസ്വാമി ദിനാചരണമായാണ് സിപിഎം ഘോഷയാത്ര നടത്തുന്നത്. അതേസമയം തന്നെ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭായാത്രയാണ് കണ്ണൂരില്‍ സംഘടിപ്പിക്കുന്നത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് പ്രദേശങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.
ബാലഗോകുലം ശോഭയാത്രാ സംഘടിപ്പിക്കുന്നതിനൊടൊപ്പം തന്നെ വര്‍ഗീയവിരുദ്ധ കാംപയിനിന്റെ ഭാഗമായി നമ്മളൊന്ന് എന്ന പേരിലാണ് സിപിഎം ഘോഷയാത്ര സംഘടിപ്പിക്കുന്നത്. ഒരേസമയമാണ് ഒരേ കേന്ദ്രത്തില്‍ ഘോഷയാത്ര നടക്കുന്നത്. അത് സംഘര്‍ഷ സാധ്യതയ്ക്ക് കാരണാമായേക്കാം. പലസ്ഥലങ്ങളിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനായി ആയുധങ്ങള്‍ ശേഖരിച്ചുവെച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടും ഉണ്ട്.