‘വൈ കാറ്റഗറി’ സുരക്ഷയാര്‍ക്ക് വേണം; കുമ്മനത്തിന്റെ ത്യാഗം സുരേന്ദ്രനടക്കമുള്ളവര്‍ കാണുണ്ടോ ?

വെള്ളി, 20 ജനുവരി 2017 (19:13 IST)
സംസ്ഥാനത്തെ സാധാരണ ബിജെപി പ്രവര്‍ത്തകരുടെ ജീവന് ​സുരക്ഷയില്ലാത്ത സാഹചര്യത്തില്‍ തനിക്ക് വൈ കാറ്റഗറി സുരക്ഷ ആവശ്യമില്ലെന്ന്​ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ കേന്ദ്രത്തെ അറിയിച്ചു.

കേ​ര​ള​ത്തി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് സു​ര​ക്ഷ​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​ന്‍റെ തീ​രു​മാ​ന​മെ​ന്നും ത​നി​ക്ക് ഏർപ്പെടു​ത്തി​യ സു​ര​ക്ഷ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കേന്ദ്രസർക്കാരിനോട് ആ​വ​ശ്യ​പ്പെ​ട്ടു.

ക​ണ്ണൂ​രി​ലെ രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കു​മ്മ​നം ഇ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​ണ്ടി​രു​ന്നു.

‘വൈ കാറ്റഗറി’ സുരക്ഷാ സന്നാഹത്തിൽ കമാൻഡോകൾ ഉൾപ്പെടെ 11 അംഗ സംഘമാണുള്ളത്. കനകമലയിൽ ഗൂഢാലോചന നടത്തിയവരെ ചോദ്യംചെയ്തതിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുമ്മനം രാജശേഖരൻ, ദേശീയ നിർവാഹക സമിതിയംഗം പികെ കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ സുരേന്ദ്രൻ, എംടി രമേശ് എന്നിവർക്ക് ‘വൈ കാറ്റഗറി’ സുരക്ഷ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

വെബ്ദുനിയ വായിക്കുക