മുഖ്യ മന്ത്രി പിണറായി വിജയനെ ഒരു തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഒരു ദേശീയ പൊതുസംവാദത്തിന് പിണറായി തയ്യാറുണ്ടോയെന്നും മുഖ്യമന്ത്രി ജനങ്ങളോടു സംസാരിക്കട്ടെയെന്നും അദ്ദേഹം പറയുന്നു. മനോരമ ഓണ്‍ലൈനിന്റെ പ്രത്യേക അഭിമുഖ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ തക്കവണ്ണം ഒരു സാഹചര്യം ഉണ്ടായിരിക്കുന്നു. ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറുണ്ട്. ആ സര്‍ക്കാര്‍ ഭരിക്കണം. ജനങ്ങള്‍ ആ ഭരണം അനുഭവിക്കണം. ഇവിടുത്തെ ക്രമസമാധാനം നില സാധാരണ നിലയില്‍ കൊണ്ടുവരണമെന്നും ഇവിടെ കൊലപാതകങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും കുമ്മനം പറഞ്ഞു.