നയതന്ത്ര പാസ്‌പോര്‍ട്ട് കിട്ടില്ലെന്‍ അറിഞ്ഞുകൊണ്ടാണ് സംസ്ഥാന പ്രവാസി വകുപ്പ് മന്ത്രി കെ ടി ജലീല്‍ അപേക്ഷ നല്കിയതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എല്ലാ അര്‍ത്ഥത്തിലും ചോദിച്ചുവാങ്ങിയ നിരസിക്കലാണ് ഇതെന്നും കുമ്മനം പറഞ്ഞു.
വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് മന്ത്രി വി കെ സിങ് നേരിട്ട് സൌദിയിലെത്തി കാര്യങ്ങല്‍ ചെയ്യുകയാണ്. ഇതിനിടെ, വീണ്ടും മറ്റൊരാള്‍ നയതന്ത്ര പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചാല്‍ അനുവദിക്കില്ലെന്ന് അറിയാവുന്നതാണെന്നും അതുകൊണ്ടു തന്നെ ഇത് ചോദിച്ചുവാങ്ങിയ നിരസിക്കല്‍ ആണെന്നും കുമ്മനം പറഞ്ഞു.
ഇക്കാര്യങ്ങളെല്ലാം അറിഞ്ഞുകൊണ്ടാണ് മന്ത്രി ജലീല്‍ പാസ്പോര്‍ട്ടിന് അപേക്ഷിച്ചത്. നിരസിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള രാഷ്‌ട്രീയ നീക്കത്തിന്റെ ഭാഗമാണിതെന്നും കുമ്മനം ആരോപിച്ചു.