ബാംഗ്ലൂര്‍ മലയാളികളുടെ സൌകര്യാര്‍ത്ഥം ഓണക്കാലത്ത് കെഎസ്ആര്‍ടിസി വോള്‍വോ ബസുകള്‍ ഓടിക്കാന്‍ ധാരണയായി. ഇതനുസരിച്ച് കോട്ടയത്തുനിന്നു രണ്ടും കൊട്ടാരക്കരയില്‍നിന്ന് ഒന്നും ബസുകള്‍ ബാംഗളൂര്‍ക്കും അവിടെനിന്നും തിരിച്ചും സ്‌പെഷല്‍ സര്‍വീസ് നടത്താനാണ് തീരുമാനം എടുത്തിട്ടുള്ളത്.
അതേ സമയം ഓണക്കാല സ്‌പെഷല്‍ സര്‍വീസുകളുടെ ഷെഡ്യൂള്‍ തീരുമാനമായിട്ടില്ല. നിലവില്‍ കോട്ടയത്തുനിന്നും രണ്ട് ബാംഗളൂര്‍ സര്‍വീസുകള്‍ കെഎസ്ആര്‍ടിസിക്കുണ്ട്. വൈകുന്നേരം നാലിനു പുറപ്പെടുന്ന വോള്‍വോ ബസ് പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി രാവിലെ ആറിന് ബാംഗളൂരിലെത്തും. നിരക്ക് 1171 രൂപ.
ഇതേ ബസ് ബാംഗളൂരില്‍നിന്നും വൈകുന്നേരം 6.45നു കോട്ടയത്തേക്കു തിരിച്ച് പിറ്റേന്ന് രാവിലെ 7.45നു കോട്ടയത്ത് എത്തിച്ചേരും എന്ന രീതിയിലാണ് ക്രമീകരണം. പുതിയതായി അനുവദിച്ച ഡീലക്സ് ബസ് ദിവസേന വൈകുന്നേരം 3.45നു പുറപ്പെട്ട് വഴിക്കടവ്, നിലമ്പൂര്‍, മൈസൂര്‍ വഴി രാവിലെ 6.30ന് ബാംഗളൂരിലെത്തും. ഇതിന്‍റെ ടിക്കറ്റ് നിരക്ക് 688 രൂപ. ഇതേ ബസ് വൈകുന്നേരം 5.30നു മടങ്ങി പുലര്‍ച്ചെ 5.30നു കോട്ടയത്ത് എത്തിച്ചേരും.
ഇതു കൂടാതെ കൊട്ടാരക്കരയില്‍നിന്നും കോട്ടയം വഴി പാലക്കാട്, കോയമ്പത്തൂര്‍ റൂട്ടില്‍ ബാംഗളൂര്‍ക്കുള്ള സെമി സ്ലീപ്പര്‍ ഡീലക്‌സ് ബസ് വൈകുന്നേരം 4.45നു കോട്ടയത്തെത്തും. കോട്ടയത്തുനിന്നും നിരക്ക് 655 രൂപ. ഈ ബസ് വൈകുന്നേരം 5.30നു തിരിച്ച് പിറ്റേന്നു പുലര്‍ച്ചെ 7.30നു കോട്ടയത്തെത്തി കൊട്ടാരക്കരയിലേക്കു പോകും.
മൈസൂറിലേക്കുള്ള സൂപ്പര്‍ എക്സ്പ്രസ് കോട്ടയത്തുനിന്നും വൈകുന്നേരം 5.15നു പുറപ്പെട്ട് രാവിലെ 7.15നു മൈസൂറിലെത്തും. ഇതിലെ യാത്രാനിരക്ക് 440 രൂപ. കോഴിക്കോട് വഴിയാണ് സര്‍വീസ്. ഇതേ ബസ് ഉച്ചക ഴിഞ്ഞ് 2.45നു മൈസൂറില്‍നിന്നു മടങ്ങി പുലര്‍ച്ചെ നാലിനു കോട്ടയത്തുവരും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോട്ടയം കെഎസ്ആര്‍ടിസി ഫോണ്‍ 0481- 2562908 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.