അച്ചടക്ക ലംഘനത്തിന് നാല് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സസ്‌പെൻഷൻ

എ കെ ജെ അയ്യര്‍

വെള്ളി, 24 മാര്‍ച്ച് 2023 (09:17 IST)
തിരുവനന്തപുരം : വിവിധ കാരണങ്ങൾക്കായി അച്ചടക്ക ലംഘനം നടത്തിയ നാല് കെ.എസ്.ആർ.ടി.സി ജീവനക്കാരെ അധികാരികൾ സസ്‌പെൻഡ് ചെയ്തു. ഇതിൽ മദ്യപിച്ചു ബസ് ഓടിച്ച രണ്ടു ഡ്രൈവർമാരും ടിക്കറ്റിൽ തിരിമറി നടത്തിയ ഒരു കണ്ടക്ടറും അമിത വേഗത്തിൽ അപകടം ഉണ്ടാക്കിയ ഡ്രൈവറും ഉൾപ്പെടുന്നു.

മാനന്തവാടി യൂണിറ്റിലെ ഡ്രൈവർ ജയരാജിനെയാണ് മദ്യപിച്ചു ബസ് ഓടിച്ചു അപകടം ഉണ്ടാക്കുകയും ഡ്യൂട്ടിക്കിടെ ബസിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തതിനു സസ്‌പെൻഡ് ചെയ്തത്. ഇതിനൊപ്പം ബത്തേരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തവേ കുറ്റിപ്പുറത്ത് വച്ച് കാറുമായി ഇടിച്ചു അപകടം ഉണ്ടാക്കിയ ഡ്രൈവർ എജിയെയും സസ്‌പെൻഡ് ചെയ്തു.

തൃശൂർ ഡിപ്പോയിലെ കണ്ടക്ടർ കുഞ്ഞിമുഹമ്മദിനെ ടിക്കറ്റ് നൽകുന്നതിലെ ക്രമക്കേടിനാണ് സസ്‌പെൻഡ് ചെയ്തത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍