തമ്പാന്നൂര്‍ ബസ് ടെര്‍മിനല്‍ ഗിന്നസ് ബുക്കിലേക്ക്!

ബുധന്‍, 4 ഫെബ്രുവരി 2015 (20:44 IST)
തലസ്ഥാന നഗരിയുടെ തിലകക്കുറിയാവും എന്ന് പ്രഖ്യാപിച്ച് ഉദ്ഘാടനം നടത്തിയ തമ്പാന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ ഇതുവരെയും പണി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് 'ഏറ്റവുമധികം കാലം പണിഞ്ഞിട്ടും പണിതീരാത്ത ബസ് ടെര്‍മിനല്‍' എന്ന നിലയില്‍ തമ്പാന്നൂര്‍ ബസ് ടെര്‍മിനലിനെ ഗിന്നസ് ബുക്കിലേക്ക് ശുപാര്‍ശ ചെയ്ത ഫേസ് ബുക്ക് കൂട്ടായ്മ പുതിയൊരു സമര പരിപാടി സംഘടിപ്പിച്ചു.
 
വന്ദേമാതരം എന്ന ഫേസ് ബുക്ക് കൂട്ടായ്മയാണു ഇത്തരമൊരു വ്യത്യസ്തമായ സമര പരിപാടി ആവിഷ്കരിച്ചത്. അചുവര്‍ഷം എടുത്തിട്ടും നിസ്സാരമായ ഒരു കെട്ടിട സമുച്ചയം പോലും പണിതു തീര്‍ക്കാന്‍ സാധിക്കാത്തത് സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയാണെന്നും ഇതിനൊപ്പം തിരുവനന്തപുരത്തെ ജനപ്രതിനിധികളുടെ കഴിവുകേട് കൊണ്ടാണെന്നും വന്ദേമാതരത്തിന്‍റെ കോര്‍ഡിനേറ്റര്‍ ആര്‍.എസ്.ഗോകുല്‍ പറയുന്നു. 
 
ഇത്തരം സമര മാര്‍ഗ്ഗങ്ങളിലൂടയേ സര്‍ക്കരിന്‍റെ പരാജയങ്ങളും തിരുവനന്തപുരത്തോടുള്ള ചിറ്റമ്മ നയവും തുറന്നു കാട്ടാന്‍ കഴിയു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി നാലാം തീയതി ഉദ്ഘാടനം എന്ന പ്രഹസനത്തിലൂടെ ജനങ്ങളെ പറ്റിച്ചതിന്‍റെ ഒന്നാം വാര്‍ഷികം എന്ന നിലയില്‍ ചെണ്ടമേളത്തോടെയും മധുര വിതരണത്തോടെയുമായിരുന്നു പരിപാടി അവതരിപ്പിച്ചത്.    

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക