സിനിമക്കാരെ മാത്രമെ കെഎസ്എഫ്ഡിസി ചെയര്‍മാനാക്കുവെന്ന് എവിടെയും എഴുതിവെച്ചിട്ടില്ല: ഉണ്ണിത്താന്‍
ബുധന്‍, 25 മാര്‍ച്ച് 2015 (16:57 IST)
സിനിമക്കാരെ മാത്രമെ ചലച്ചിത്ര വികസ കോര്‍പറേഷന്‍ ( കെഎസ്എഫ്ഡിസി ) ചെയര്‍മാനാക്കുവെന്ന് എവിടെയും എഴുതിവെച്ചിട്ടില്ലെന്ന് വിവാദങ്ങള്‍ക്കിടെ ചുമതലയേറ്റ രാജ്മോഹന്‍ ഉണ്ണിത്താന്‍. ഏറെ വിവാദങ്ങള്‍ക്കിടയിലാണ് ഇന്ന് ഉച്ചക്ക് കോര്‍പറേഷന്‍ ആസ്ഥാനത്ത് എത്തി അദ്ദേഹം ചുമതലയേറ്റത്.
കെഎസ്എഫ്ഡിസിയില്‍ നിന്ന് രാജിവെച്ചവരുമായി ഇനിയൊരു ചര്‍ച്ചക്ക് സാധ്യതയില്ല. പുറത്തുപോയവര്‍ പുറത്തുതന്നെയായിരിക്കുമെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി. സിനിമാമേഖലയുമായി നേരിട്ട് ബന്ധമുള്ളവരാകണം ചെയര്‍മാന്‍ സ്ഥാനത്ത് വരേണ്ടതെന്ന് വ്യക്തമാക്കി വൈസ് ചെയര്‍മാന്‍ ഇടവേള ബാബു, അംഗങ്ങളായ മണിയന്‍ പിള്ള രാജു, സിദ്ധീഖ്, ദിലീപ്, ഇബ്രാഹിംകുട്ടി, കാലടി ഓമന എന്നിവര്‍ ബോര്‍ഡില്‍ നിന്ന് രാജിവെച്ചിരുന്നു.