ജാതിവികാരം എല്ലാക്കാലത്തുമുണ്ട്. അന്ന് ജാതിവിചാരത്തില്‍ ആത്മാര്‍ത്ഥയുണ്ടായിരുന്നു. പക്ഷേ, ഇന്ന് അതില്ല. സ്വന്തം കാര്യം നേടാൻ മാത്രമാണ് ഇന്ന് എല്ലാവരും ജാതി പറയുന്നത്. വല്യേ നേതാവല്ലേ അച്യുതാനന്ദന്‍, അദ്ദേഹവും ജാതിപറയുന്നുണ്ടെന്ന് ഗൗരിയമ്മ വിശദമാക്കുന്നു. പത്രക്കാര്‍ മൂപ്പിലാനെ പൊക്കും. അതുകേട്ട് ഇപ്പോഴും മുഖ്യമന്ത്രി ചമഞ്ഞ് നടക്കുകയാണ് വി എസ് എന്നും ഗൗരിയമ്മ പറയുന്നു.
എം വി രാഘവന്റെ ശിഷ്യനാണ് പിണറായി വിജയന്‍. എന്തിനാണ് എംവി രാഘവനെ പാര്‍ട്ടിയില്‍ നിന്നും കളഞ്ഞതെന്ന് ഇനിയെങ്കിലും പിണറായി പറയണമെന്ന് ഗൗരിയമ്മ ആവശ്യപ്പെടുന്നു. സാക്ഷരതയില്‍ നൂറുശതമാനം നേടിയിട്ടും പെണ്ണുങ്ങള്‍ക്ക് ഇന്ന് വഴിയിലിറങ്ങി നടക്കാനാവില്ല. ഒരു സ്ത്രീക്ക് വഴിനടക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ജീവിതനിലവാരം ഉയര്‍ന്നിട്ടെന്തു കാര്യമെന്നും ഗൗരിയമ്മ ചോദിക്കുന്നു.