ചര്‍ച്ച നടത്തിയിരുന്നു; ഇഷ്ടമില്ലാത്തവര്‍ ഒപ്പം വരേണ്ട: ഗൌരിയമ്മ
സിപിഎമ്മിലേക്ക് മടങ്ങുമ്പോള്‍ ഇഷ്ടമില്ലാത്തവര്‍ ഒപ്പം വരേണ്ടെന്ന് കെ ആര്‍ ഗൗരിയമ്മ. സിപിഎമ്മിലേയ്ക്ക് മടങ്ങാനുള്ള തീരുമാനത്തില്‍ അത്ര വലിയ സന്തോഷമോ വിഷമമോയില്ലെന്ന് കെ.ആര്‍ ഗൗരിയമ്മ. പാര്‍ട്ടിയിലേയ്ക്ക് മടങ്ങാനുള്ള തീരുമാനം ജെഎസ്എസ് കൂട്ടായെടുത്തതാണ് ഗൌരിയമ്മ പറഞ്ഞു. ജെഎസ്എസിന്റെ എല്ലാ ഘടകങ്ങളിലും ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി തന്നെ പിന്തുണച്ച ഒരുപാടുപേര്‍ ജെഎസ്എസിലുണ്ടെന്നും അവരുമായെല്ലാം സിപിഎമ്മിലേയ്ക്ക് മടങ്ങുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും ഗൌരിയമ്മ പറഞ്ഞു.
നേരത്തെ സിപിഎമ്മിലേക്ക് മടങ്ങാനുള്ള തിരിച്ചു പോകാനുള്ള കെ ആര്‍ ഗൌരിയമ്മയുടെ തീരുമാനത്തിന് എതിരെ ജെഎസ് എസിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ജെ എസ് എസ് സംസ്ഥാന പ്രസിഡന്റ് ആയ താന്‍ പോലും അറിയാതെയാണ് ഗൌരിയമ്മ കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും ലയന തീരുമാനം പ്രഖ്യാപിച്ചതെന്നും സംസ്ഥാന പ്രസിഡന്റ് അഡ്വ പ്രദീപ് പറഞ്ഞിരുന്നു.