കോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നേരെ കരിങ്കൊടി പ്രതിഷേധം

വ്യാഴം, 28 ജനുവരി 2016 (09:13 IST)
സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ സരിത എസ് നായര്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരെ കെരിങ്കൊടി പ്രതിഷേധം. ഇന്നു രാവിലെ കോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ എത്തിയ മുഖ്യമന്ത്രിയെ ഡി വൈ എഫ് ഐ, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്.
 
സോളാര്‍ കേസില്‍ ആരോപണവിധേയനായ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കരിങ്കൊടി പ്രതിഷേധം. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കുരുമുളക് സ്പ്രേ പ്രയോഗിച്ചു.
 
മുഖ്യമന്ത്രി വിശ്രമിക്കാന്‍ എത്തിയ കോഴിക്കോട് ഗസ്റ്റ് ഹൗസിന് സമീപവും ഡി വൈ എഫ് ഐ പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷേധിച്ചു.
 
കോഴയായി ഉമ്മൻചാണ്ടിക്ക്​ ഒരു കോടി 90 ലക്ഷം രൂപയും വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിന്​ രണ്ട്​ തവണകളായി 40 ലക്ഷം രൂപയും നൽകിയതായി സോളാർ കമ്മീഷനിൽ സരിത എസ്​ നായർ ഇന്നലെ മൊഴി നൽകിയിരുന്നു.

വെബ്ദുനിയ വായിക്കുക