മൂന്ന് വയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പേരാമ്പ്രയില്‍ ആല്‍ബിന്‍-ജോബിറ്റ ദമ്പതികളുടെ മകള്‍ അനീറ്റയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കുഞ്ഞിനെ ഉറക്കിക്കിടത്തി മാതാവ് തുണി അലക്കാന്‍ പോയി, തിരിച്ചെത്തിയപ്പോഴാണ് കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.