"തെങ്ങ് ചതിച്ചു": സി പി എം നേതാവായ മുന്‍ എം എല്‍ എയ്ക്ക് ഗുരുതര പരുക്ക്
മുന്‍ എം എല്‍ എയും സി പി എം നേതാവുമായ കെ സി കുഞ്ഞിരാമന്റെ ദേഹത്ത് തെങ്ങ് വീണു. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിരാമനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നോര്‍ത്ത് വയനാട് മണ്ഡലത്തില്‍ നിന്നും 2006ല്‍ നിയമസഭയില്‍ എത്തിയ കുഞ്ഞിരാമന്‍ വയനാട് ജില്ലയിലെ സി പി എമ്മിന്റെ ശക്തനായ നേതാവാണ്. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥി കൂടിയാണ് കെ സി കുഞ്ഞിരാമന്‍.