സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും ഇതു സംബന്ധിച്ച് വിവരങ്ങള്‍ കൈമാറി. കോട്ടയം, പത്തംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, ജില്ലാ അതിര്‍ത്തികളിലെ ആസുപത്രികള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഈ ആശുപത്രികളില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ ചികിത്സതേടിയെത്തിയ ഗര്‍ഭിണികളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. ഇവരില്‍ കൊല്ലപ്പെട്ട യുവതിയുമായി സാമ്യമുള്ളവരെ കണ്ടെത്തുന്നതിനാണു ശ്രമം.