കോട്ടയം റൂട്ടില്‍ നാളെ ട്രെയിന്‍ നിയന്ത്രണം; റദ്ദാക്കിയതും വൈകിയോടുന്നതുമായ ട്രെയിനുകള്‍ ഏതെന്ന് അറിയാം
വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (18:07 IST)
ഇരട്ടപ്പാതയുടെ അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ റൂട്ടില്‍ ശനിയാഴ്ച ട്രെയിന്‍ നിയന്ത്രണം. പിറവം - കുറുപ്പന്തറ റെയില്‍വേ റൂട്ടിലാണ് ശനിയാഴ്ച ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഏഴു ട്രെയിനുകള്‍ പൂര്‍ണമായും ഒരെണ്ണം ഭാഗികമായും റദ്ദാക്കും. ഒരു ട്രെയിന്‍ വൈകിയും അഞ്ചെണ്ണം ആലപ്പുഴ വഴിയും സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകള്‍ 66307/66308 05.25 എ.എം, എറണാകുളം-കൊല്ലം, 11.30 എ.എം കൊല്ലം-എറണാകുളം പാസഞ്ചര്‍.
56387/56388 11.30 എ.എം എറണാകുളം-കായംകുളം, 17.00 പി.എം കായംകുളം-എറണാകുളം പാസഞ്ചര്‍.
66302 08.50 എ.എം കൊല്ലം-എറണാകുളം മെമു (ആലപ്പുഴ വഴി).
66301 14.40 പി.എം എറണാകുളം-കൊല്ലം മെമു.
56381/56382 10.00 എ.എം എറണാകുളം-കായംകുളം പാസഞ്ചര്‍, 13.00 പി.എം കായംകുളം- എറണാകുളം പാസഞ്ചര്‍ (ആലപ്പുഴ വഴി).
56377 07.05 എ.എം ആലപ്പുഴ-കായംകുളം പാസഞ്ചര്‍ (ആലപ്പുഴ വഴി).
56380 08.3 എ.എം കായംകുളം-എറണാകുളം പാസഞ്ചര്‍ (ആലപ്പുഴ വഴി).
ഭാഗികമായി റദ്ദാക്കിയത് 56365/56366 പുനലൂര്‍, ഗുരുവായൂര്‍ പാസഞ്ചറുകള്‍ (ഇടപ്പള്ളിക്കും പുനലൂരിനും മധ്യേ).
വൈകുന്ന ട്രെയിനുകള്‍ 16525 കന്യാകുമാരി-ബംഗളൂരു എക്‌സ്പ്രസ് (കോട്ടയം വഴി) 30 മിനിറ്റ് വൈകും.
വഴിതിരിച്ചു വിടുന്ന ട്രെയിനുകള്‍ (ആലപ്പുഴ വഴി) 12081 കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്.
16382 കന്യാകുമാരി മുംബൈ സി.എസ്.ടി എക്‌സ്പ്രസ്.
16649/16650 നാഗര്‍കോവില്‍-മംഗലാപുരം, മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസുകള്‍.
17229/17230 തിരുവനന്തപുരം-ഹൈദരാബാദ്, ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ് പ്രസുകള്‍.
12626/12625 ന്യൂഡല്‍ഹി-തിരുവനന്തപുരം, തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസുകള്‍.
ആപ്പില്‍ കാണുക x