ലൈസന്‍സ് പുതുക്കി നല്‍കാന്‍ കൈക്കുലി വാങ്ങിയ കൂത്താട്ടുകുളം നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 16 മാര്‍ച്ച് 2022 (09:17 IST)
ലൈസന്‍സ് പുതുക്കി നല്‍കാന്‍ കൈക്കുലി വാങ്ങിയ കൂത്താട്ടുകുളം നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. ഡിഎസ് ബിജുവാണ് അറസ്റ്റിലായത്. മാലിന്യം പുറന്തള്ളിയതിന് ലേഡ്ജ് ഉടമയോട് ഒന്നരലക്ഷം രൂപ കൈക്കൂലി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പകുതി തുകയുമായി താമസസ്ഥലത്ത് വരാന്‍ ആവശ്യപ്പെട്ടു.
 
ഇത് ഉടമ വിജിലന്‍സില്‍ അറിയിക്കുകയായിരുന്നു. വിജിലന്‍സ് നല്‍കിയ നോട്ടുകളുമായി ഉടമ എത്തുകയും ബിജുവിനെ താമസസ്ഥലം വളഞ്ഞ് പൊലീസ് പിടികൂടുകയുമായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍