ജോളിയുടെ പരീക്ഷണം വളർത്തുനായയിൽ; ആദ്യം വിഷം നൽകിയത് നായയ്ക്ക്, പിന്നാലെ ഓരോരുത്തർക്ക് നൽകി

നീലിമ ലക്ഷ്മി മോഹൻ
ശനി, 23 നവം‌ബര്‍ 2019 (15:40 IST)
കൂടത്തായി കൊലപാതക പരമ്പരയിൽ കൂടുതൽ വെളിപ്പെടുത്തലുമായി അറസ്റ്റിലായ മുഖ്യപ്രതി ജോളി. വീട്ടിലെ വളര്‍ത്തുനായയില്‍ ജോളി വിഷം പരീക്ഷിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്. നായയെ വിഷം കഴിപ്പിച്ച് പരീക്ഷിച്ചതിനുശേഷമാണ് ജോളി കൊലപാതങ്ങള്‍ നടത്തിയതെന്ന് അന്വേഷണസംഘം അറിയിച്ചു. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനിടെ ജോളി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇവരെ കട്ടപ്പനയിലെ കുടുംബവീടുകളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
 
ജോളിയെ രാവിലെ ഏഴ് മണിക്കാണ് കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. പിന്നീട് ഒമ്പതു മണിയോടെ വാഴവരയിലെ പഴയ കുടുംബ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇവിടെ വെച്ചാണ് ജോളി വളര്‍ത്ത് നായക്ക് വിഷം നല്‍കി കൊന്ന് പരീക്ഷണം നടത്തിയതെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. 
 
നായക്ക് വിഷം നല്‍കി കൊന്നതാണെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കാതിരുന്നതാണ് ജോളിക്ക് കൊലപാതക പരമ്പരകള്‍ക്ക് ധൈര്യം നല്‍കിയതെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article