കൊല്ലത്ത് 16കാരി പൊള്ളലേറ്റ് മരിച്ച നിലയില്‍. പനയം ചിറ്റയം സ്വദേശി എഡിസന്റെ മകള്‍ ഹന്നയാണ് മരിച്ചത്. വീടിനുപുറകില്‍ പൊള്ളലേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. പതിവായി രാവിലെ എഴുന്നേറ്റിരുന്ന് പഠിക്കുന്ന ശീലം ഹന്നയ്ക്കുണ്ട്. ഏഴുമണികഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്.