കൊല്ലത്ത് മകന്‍ അച്ഛനെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 29 ഡിസം‌ബര്‍ 2023 (19:01 IST)
കൊല്ലത്ത് മകന്‍ അച്ഛനെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു. കൊല്ലം മൂന്നാം കുറ്റിയിലാണ് സംഭവം. മങ്ങാട് താവിട്ടുമുക്ക് ഇന്ദ്രശീലയില്‍ രവീന്ദ്രനാണ് (65) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ അഖിലിനെ പൊലീസ് പിടികൂടി.
 
മൂന്നാം കുറ്റിയില്‍ രവീന്ദ്രന്റെ സിറ്റി മാക്സ് കളക്ഷന്‍സ് എന്ന ഫാന്‍സി കടയില്‍ വച്ചാണ് സംഭവമുണ്ടായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു കൊലപാതകം . കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍