ആർഎസ്എസ് തീരുമാനമെടുത്താൽ മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിലും പുറത്തിറങ്ങി നടക്കാനാകില്ലെന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
പിണറായി വിജയനെ കേരളത്തിൽ നടക്കാൻ അനുവദിക്കില്ലെന്നാണ് ബിജെപിയുടെ ചില നേതാക്കൾ പറയുന്നു. അങ്ങനെയെങ്കിൽ ബിജെപിയുടെ കേരളത്തിലെ ഒരു നേതാവിനും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടാകും. കേന്ദ്രഭരണത്തിന്റെ മറവിൽ സംസ്ഥാനത്ത് സമാന്തര ഭരണം നടത്താൻ ബിജെപിയെ അനുവദിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതികളെ കോടതിയിൽ കയറി പ്രതിയെ പിടിക്കാനുള്ള പൊലീസിന്റെ ശ്രമം തടഞ്ഞ അഭിഭാഷകരുടെ ശ്രമം നീതീകരിക്കാനാകില്ല. കൊടും കുറ്റവാളികളായ പ്രതികളെ സംരക്ഷിക്കുകയായിരുന്നു അഭിഭാഷകർ ചെയ്തതത്. പ്രതികൾക്ക് ഒളിക്കാനുള്ള സ്ഥലമല്ല കോടതി. അഭിഭാഷകരെ തള്ളിപ്പറയാൻ കേരളത്തിലെ കോൺഗ്രസും ബിജെപിയും തയാറായില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി.