ഫോര്‍ട്ട്കൊച്ചി ബോട്ടപകടത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന് കോടിയേരി
ഫോര്‍ട്ട്കൊച്ചി ബോട്ടപകടത്തെക്കുറിച്ചു ജുഡീഷല്‍ അന്വേഷണത്തിനു സര്‍ക്കാര്‍ തയാറാകണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിനും കോര്‍പ്പറേഷനും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും ജുഡീഷന്‍ അന്വേഷണത്തിനു സര്‍ക്കാര്‍ തയാറാകുന്നില്ലെങ്കില്‍ സെപ്റ്റംബര്‍ ഒന്നിനു സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.