കൊച്ചി മെട്രോയുടെ കോച്ചുകള്‍ കേരളത്തിന് ഇന്ന് കൈമാറും

ശനി, 2 ജനുവരി 2016 (09:00 IST)
കൊച്ചി മെട്രോയുടെ കോച്ചുകള്‍ ഇന്ന് കേരളത്തിന് കൈമാറും. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണ് കോച്ചുകള്‍ സംസ്ഥാനത്തിന് കൈമാറുക. ആന്ധ്രയിലെ ശ്രീ സിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ചാണ് കോച്ചുകള്‍ കൈമാറുക.
 
ഒരു ട്രയിനിന് വേണ്ട മൂന്നു കോച്ചുകള്‍ ആണ് കൈമാറുക. സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മന്ത്രി ആര്യാടന്‍ മുഹമ്മദ്, ഡി എം ആര്‍ സി എം ഡി മങ്കു സിംഗ്, ഇ ശ്രീധരന്‍, കെ എം ആര്‍ എല്‍ എം ഡി ഏലിയാസ് ജോര്‍ജ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
 
റോഡുമാര്‍ഗമാണ് കോച്ചുകള്‍ കേരളത്തിലെത്തിക്കുക. 12 ദിവസം കൊണ്ടായിരിക്കും കോച്ചുകള്‍ സംസ്ഥാനത്ത് എത്തുക. മെട്രോയുടെ ട്രയല്‍ റണ്‍ ഫെബ്രുവരിയോടെ നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക