കിഴക്കമ്പലം പീഡനക്കേസ്: പെൺകുട്ടിയുടെ ശരീരത്തിൽ നിന്നും സാത്താൻസേവക്കാർ രക്തമെടുത്തു, കുടിക്കാൻ അശുദ്ധരക്തം നൽകി?

വ്യാഴം, 4 ഓഗസ്റ്റ് 2016 (08:43 IST)
കിഴക്കമ്പലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൊലീസിന് സാത്താൻസേവക്കാരേയും സംശയം. പെൺകുട്ടിയെ ശരീരത്തിൽ മുറിവേൽപ്പിച്ച ഇവർ ശരീരത്തിൽ രക്തമെടുത്തതായും പൊലീസ് സംശയിക്കുന്നുണ്ട്. അതോടൊപ്പം പെൺകുട്ടിക്ക് അശുദ്ധരക്തം കുടിക്കാൻ നൽകിയതായും സംശയമുണ്ട്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇക്കാര്യങ്ങളും പൊലീസ് അന്വേഷിച്ച് വരികയാണ്. 
 
പെൺകുട്ടിയെ പീഡനത്തിന് ഒത്താശ ചെയ്തു കൊടുത്ത പെൺകുട്ടി തന്നെ ഫോർട്ട് കൊച്ചിയിൽ കൊണ്ടുപോയി കുടിക്കാൻ പാനീയം നൽകിയതായും അത് കുടിച്ചപ്പോൾ മയങ്ങിപ്പോയതായും പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ പാനീയത്തിൽ അശുദ്ധരക്തം കലർന്നിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയെ നാളെ ഫോർട്ട്കൊച്ചിയിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക