കൊച്ചിയില്‍ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് സ്‌റ്റേഷനില്‍ ഇദ്ദേഹത്തോടൊപ്പം സമ്പര്‍ക്കത്തില്‍ വന്നുവെന്ന് സംശയിക്കുന്ന പത്തുപൊലീസുകാരുടെ സ്രവം കൊവിഡ് പരിശോധനയ്ക്കായി അയച്ചു. സ്‌റ്റേഷനിലെ 59ജീവനക്കാരും ക്വാറന്റൈനിലാണ്. ഇവരില്‍ 45പേര്‍ വീടുകളിലാണ് നിരീക്ഷണത്തില്‍ ഉള്ളത്.