വാക്കുതര്‍ക്കം: യുവാവ് കുത്തേറ്റ് മരിച്ചു
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു. ചമ്പക്കര മാതാ ഫിഷ് സ്റ്റാള്‍ ജീവനക്കാരനായ ഇടുക്കി പാറക്കടവ് സ്വദേശി ജിനേഷാണ്(26) മരിച്ചത്. ജിനേഷിന്റെ സുഹൃത്തും ഇതേ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന പാറക്കടവ് സ്വദേശി ജോബിയെ (24) ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇവിടെ നേരത്തേ ജോലിചെയ്തിരുന്ന വയനാട് സ്വദേശി ബൈജുവിനെ(34) പൊലീസ് കസ്റ്റഡിയിലെടുത്തു.
ചമ്പക്കര മാര്‍ക്കറ്റിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. വാക്കുതര്‍ക്കത്തിനിടെ ബൈജു യുവാക്കളെ മാരകമായി കുത്തി പരിക്കേല്‍പിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഗുരുതര പരിക്കേറ്റ ഇവരെ ആദ്യം വൈറ്റില വെല്‍കെയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിനേഷ് വഴിമധ്യേ മരണത്തിനു കീഴടങ്ങി. മാര്‍ക്കറ്റിന് സമീപത്തു നിന്നാണ് പൊലീസ് ബൈജുവിനെ പിടികൂടിയത്.