കൊച്ചി മെട്രോ; പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ അവലോകന യോഗം ഇന്ന്

തിങ്കള്‍, 11 മെയ് 2015 (09:20 IST)
മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അധ്യക്ഷതയില്‍ മെട്രോ നിര്‍മാണത്തിന്റെ തുടര്‍നടപടികള്‍ ആലോചിക്കാന്‍ ഇന്ന് വൈകിട്ട് നാലിന് അവലോകന യോഗം ചേരും. മെട്രോ നിര്‍മാണത്തില്‍ മെല്ലപ്പോക്കും, മഴക്കാലം വരാന്‍ ദിവസങ്ങള്‍ മാത്രമുള്ളതുമാണ് പ്രധാനമായും ചര്‍ച്ചയാകുക. നിര്‍മാണം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ കരാറുകാരുടെ പ്രതിനിധികളെ കൂടി പങ്കെടുപ്പിച്ചാണ് കൊച്ചിയില്‍ യോഗം ചേരുക.

മന്ത്രി വികെ ഇബ്രാഹീംകുഞ്ഞും മെട്രോ കടന്നുപോകുന്ന ഭാഗങ്ങളിലെ എംഎല്‍എമാരും എന്നിവരും  യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പദ്ധതിയുടെ മുഖ്യ ഉപദേഷ്‌ടാവ് ഈ ശ്രീധരന്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. നിര്‍മാണം ഇഴയുന്നതും പരിശീലനം ലഭിച്ച തൊഴിലാളികള്‍ പലരും ജോലി ഉപേക്ഷിച്ച് മടങ്ങുന്നും ചര്‍ച്ചയാകും. നേരത്തെ നിശ്ചയിച്ച സമയത്ത് പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിയാത്തതും ചര്‍ച്ചയില്‍ ഉയര്‍ന്നു വരും.   

അതേസമയം അടുത്ത മാസം മുതല്‍ മഴക്കാലം വരുന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയുമെന്നും യോഗത്തില്‍ ചര്‍ച്ചയാകും. റോഡുകളും കാനകളും മഴക്കാലത്തിന് മുമ്പ് നവീകരിക്കേണ്ടതിനാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാനാണ് കരാറുകാരുടെ പ്രതിനിധികളെയും യോഗത്തിലേക്ക് വിളിച്ചിട്ടുള്ളത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക