തോമസ് ആല്‍വാ എഡിസണ് വധശിക്ഷ..!
കൊച്ചിയില്‍ മൂന്നു പേരെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിക്ക് വധശിക്ഷ. തമിഴ്നാട് സ്വദേശി തോമസ് ആല്‍വാ എഡിസണ് ആണ് പ്രതി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവം എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷ വിധിച്ചത്.
2009 ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂലിത്തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാള്‍ മൂന്നു പേരെയും കൊലപ്പെടുത്തിയത്.