മുഖം വികൃതമാകുമ്പോൾ കണ്ണാടി തല്ലിപ്പൊട്ടിക്കുകയല്ല, മുഖം വികൃതമാകാതെ ശ്രദ്ധിക്കുകയാണു വേണ്ടത്, ഇടതുപക്ഷ ഐക്യത്തിന്റെ പ്രാധാന്യം സി പി എം പഠിപ്പിക്കേണ്ട: സി പി ഐ
ഇടതുപക്ഷ ഐക്യത്തിന്റെ പ്രാധാന്യം സി പി ഐയേയും കാനം രാജേന്ദ്രനേയും പഠിപ്പിക്കേണ്ടെന്ന് സി പി എമ്മിനോട് ഐ പി ഐ എറണാകുളം ജില്ലാ എക്സിക്ക്യൂട്ടീവ്. സി പി എം വിടുന്നവർ ബി ജെ പിയിലേക്കോ കോൺഗ്രസിലേക്കോ ചേരുമ്പോൾ ആർക്കും പ്രശ്നമില്ല, പിന്നെ അവർ സി പി ഐയിൽ ചേരുമ്പോൾ മാത്രമെന്താണിത്ര പ്രശ്നം? മുഖം വികൃതമാകുമ്പോൾ കണ്ണാടി തല്ലിപ്പൊട്ടിക്കുകയല്ല, മുഖം വികൃതമാകാതെ ശ്രദ്ധിക്കുകയാണു വേണ്ടതെന്നും സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് വ്യക്തമാക്കി.
സിപിഎം വിട്ടുവരുന്നവരെ സിപിഐ സ്വീകരിച്ചാൽ ഇടതുപക്ഷ ഐക്യം ദുർബലപ്പെടുമെന്നു പറയുന്നവർക്ക് ഇടതു രാഷ്ട്രീയത്തിന്റെ അന്തസത്തയെന്തെന്ന് അറിയില്ല. സിപിഎം വിട്ടു പോകുന്നവരെല്ലാം മോശക്കാരും സിപിഐയിൽ നിന്നു സിപിഎമ്മിലെത്തുന്നവരെല്ലാം സർവ്വോത്തമൻമാരുമാണെന്ന നിലപാടു ശരിയല്ല. ഇടത്ഐക്യം സിപിഎമ്മിന്റെ കുത്തകയല്ല. എല്ലാ ഇടതു പാർട്ടികളും ചേരുന്നതാണ് ഇടതുമുന്നണി. ഏതെങ്കിലും ഒരു പാർട്ടി വിചാരിച്ചാൽ പൊട്ടിപ്പോകുന്നതല്ല ഇടതു ഐക്യമെന്നു തിരിച്ചടിയണമെന്നും ജില്ലാ എക്സിക്യൂട്ടീവ് വ്യക്തമാക്കി.