ബി ജെ പിയോട് മൃദുസമീപനം കാണിച്ചാല്‍ നാളെ ദു:ഖിക്കേണ്ടിവരും: എ കെ ആന്റണി

ഞായര്‍, 8 മെയ് 2016 (13:52 IST)
ബി ജെ പിയോട് ആരെങ്കിലും മൃദുസമീപനം കാണിച്ചാല്‍ നാളെ ദു:ഖിക്കേണ്ടിവരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ബി ജെ പി ശക്തിപ്രാപിക്കാതിരിക്കാന്‍ കേരളത്തിലെ മതേതര ശക്തികള്‍ ഒന്നിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിനും സമാധാന ജീവിതത്തിനും ഭീഷണിയാണ് ബി ജെ പി. .കേരളത്തില്‍ മത്സരം യു ഡി എഫും എല്‍ ഡി എഫും തമ്മിലാണ്. മഞ്ചേശ്വരത്തും കാസര്‍കോടുമാണ് യു ഡി എഫും ബി ജെ പിയും തമ്മില്‍ മത്സരമെന്നു ആന്‍റണി പറഞ്ഞു.
 
പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി കേരളത്തിലെ ജനങ്ങളെ പറ്റിക്കാനാന്‍ സാധിക്കില്ല. എന്നാല്‍, ഭരണത്തിനു വേണ്ടിയുള്ള മത്സരം യു ഡി എഫും എല്‍ ഡി എഫും തമ്മിലാണ്. ഇക്കാര്യമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മോദി കേരളത്തോട് വല്ലാത്ത സ്നേഹം കാണിക്കുകയാണെന്നും മോദിയുടെ കാസര്‍കോട്ടെ പ്രസംഗം തീര്‍ത്തും നിരാശാജനകമായിപ്പോയെന്നും ആന്‍റണി പറഞ്ഞു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക