കൊച്ചി ബിനാലെ: ഡിസംബര്‍ 12-ന് തുടക്കം

ബുധന്‍, 16 ജൂലൈ 2014 (15:29 IST)
ഈ വര്‍ഷത്തെ കൊച്ചി ബിനാലെ ഡിസംബര്‍ 12-ന് തുടക്കം. 108 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന മേള 2015 മാര്‍ച്ച് 29 വരെ നടത്താനാണ് തീരുമാനം. 
 
പതിനൊന്നു വേദികളിലായാണ്‌ മേള നടക്കുക. ഇതിനായി ആസ്‍പിന്‍വാള്‍ ഹൌസ്, പറവൂരിലെ പട്ടണം എസ്കവേഷന്‍ സൈറ്റ്, ദര്‍ബാര്‍ ഹാള്‍, പെപ്പര്‍ ഹൌസ്, കല്‍വെത്തി ജട്ടി, കാബ്രാള്‍ യാഡര്‍, ഡേവിഡ് ഹാള്‍, പരേഡ് ഗ്രൌണ്ട്, ഡെച്ച് വെയര്‍ഹൌസ്, കാശി ആര്‍ട്ട് ഗാലറി എന്നിവയാണു വേദികളാവുക. 
 
ഇതിനൊപ്പം ബാസ്റ്റിന്‍ ബംഗ്ളാവ് കൂടി വേദിയായി ലഭിക്കാന്‍ സര്‍ക്കാരിനോട് സംഘാടക സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസ്എ, ഹോളണ്ട്, ഹോങ്കോങ്ങ്, തായ്‍വാന്‍, സ്വിറ്റ്സര്‍ലന്‍റ്, ഓസ്ട്രേലിയ, ഫിന്‍ലാന്‍റ്, ബെല്‍ജിയം, ഫ്രാന്‍സ്, സിംഗപൂര്‍, ശ്രീലങ്ക, ബംഗ്ലാദേശ്, കാനഡ, ബ്രസീല്‍, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലെ 90 കലാകാരന്മാരും മേളയില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. 
 

വെബ്ദുനിയ വായിക്കുക