കെഎംഎംഎല്ലില്‍ വീണ്ടും വാതക ചോര്‍ച്ച

വ്യാഴം, 7 ഓഗസ്റ്റ് 2014 (13:30 IST)
ചവറ കെഎംഎംഎല്ലില്‍ വീണ്ടും വാതക ചോര്‍ച്ച. തൊട്ടടുത്ത ചവറ ഗവ. ഗേള്‍സ് എച്ച്എസിലെ ഇരുപതിലേറെ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗവ. കോളജിലെ മുപ്പതോളം വിദ്യാര്‍ഥികളെയും ആശുപത്രിയിലാക്കിയിട്ടുണ്ട്.

കാമന്‍കുളങ്ങര സ്കൂളിലെ രണ്ട് കുട്ടികളെയും രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ഇവിടെ ഹൈഡ്രജന്‍ സള്‍ഫൈഡ് ചോര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ അറുപതോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ചോര്‍ച്ചയുണ്ടായ പ്ളാന്റ് ഇതേതുടര്‍ന്ന് അടതിനു പിന്നാലെയാണ് ഇന്ന് വീണ്ടും ചോര്‍ച്ചúയുണ്ടായത്.

വെബ്ദുനിയ വായിക്കുക