ചരല്‍ക്കുന്ന് ക്യാമ്പ് കഴിയുമ്പോള്‍ കെ എം മാണി എന്‍ ഡി എയിലേക്ക് പോകും. എന്നാല്‍, പാര്‍ട്ടിയിലെ ഒരു വിഭാഗം ഇത് അംഗീകരിക്കില്ല. ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് (എം) രണ്ടായി പിളരുമെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍കോഴയിലെ ഗൂഡാലോചനകേന്ദ്രം ചെന്നിത്തലയല്ലെന്നും ആന്റണി രാജു പറഞ്ഞു. പാര്‍ട്ടിയിലെ അന്വേഷണ കമ്മീഷന്‍ ഗൂഡാലോചനയ്ക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. ആ റിപ്പോര്‍ട്ടും കൈയില്‍ വെച്ചുകൊണ്ടാണ് മാണിഗ്രൂപ്പ് യു ഡി എഫില്‍ തുടര്‍ന്നത്. യു ഡി എഫ് വീണ്ടും അധികാരത്തില്‍ വന്നിരുന്നെങ്കില്‍ ഇപ്പോള്‍ ഉണ്ടാക്കുന്ന രീതിയിലുള്ള പ്രശ്നങ്ങള്‍ മാണി ഗ്രൂപ്പ് ഉണ്ടാക്കില്ലായിരുന്നെന്നും ആന്റണി രാജു പറഞ്ഞു.