എനിക്ക് ഒരു പിണക്കവുമില്ല, ജോര്‍ജിനെ അനിയനെപ്പോലെയാണ് കാണുന്നത് - സഭയെ കൈയിലെടുത്ത് മാണി

ബുധന്‍, 15 മാര്‍ച്ച് 2017 (10:52 IST)
പാർലമെന്ററി രംഗത്ത്​ അമ്പത്​ വർഷം പൂർത്തിയാക്കിയ കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെഎം മാണിക്ക്​ നിയമസഭയുടെ ആദരം.

മാ​ണി​ക്ക് നി​യ​മ​സ​ഭ ആ​ദ​ര​വ് അ​ർ​പ്പി​ച്ചു. ഇ​ന്ന് രാ​വി​ലെ ചോ​ദ്യോ​ത്ത​രവേ​ള​യ്ക്ക് ശേ​ഷ​മാ​ണ് നി​യ​മ​സ​ഭ മാ​ണി​യെ അ​ഭി​ന​ന്ദി​ക്കു​ക​യും ആ​ദ​ര​വ് അ​ർ​പ്പി​ക്കു​ക​യും ചെ​യ്ത​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, സ്പീ​ക്ക​ർ പി ശ്രീ​രാ​മ​കൃ​ഷ്ണൻ, പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളും മാ​ണി​ക്ക് ആ​ദ​ര​വ് അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

പാർലമെന്റ് അംഗങ്ങൾക്ക്​ പോലും കൈവരിക്കാൻ കഴിയാത്ത നേട്ടമാണ്​ മാണി കൈവരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തമായി പ്രത്യയശാസ്​ത്രം ഉണ്ടാക്കിയ വ്യക്​തിയാണ്​ മാണിയെന്ന്​ പറഞ്ഞ സ്​പീക്കർ പി ശ്രീരാമകൃഷ്​ണൻ അദ്ദേഹത്തിന്റെ ​ജീവിതം പുതിയ സാമാജികർക്ക്​ മാതൃകയാണെന്നും അഭിപ്രായപ്പെട്ടു.

തനിക്ക്​ ആരോടും ശത്രുതയില്ല. ഒരാ​ളേ പോലും നുള്ളി നോവിക്കാത്ത വ്യക്​തായാണ് താന്‍. ​തനിക്ക്​ ലഭിക്കുന്ന സ്​നേഹത്തിൽ നന്ദി പ്രകടിപ്പിക്കുന്നു. ഇപ്പോഴാണ് എല്ലാവരുടെയും സ്‌നേഹം കൂടുതലായി മനസിലാക്കാന്‍ സാധിച്ചത്. അരനൂറ്റാണ്ട് കാലം പാലായുടെ ജനപ്രതിനിധിയായി തെരഞ്ഞെടുത്തത് വോട്ടർമാരാണ്. അവരോടുള്ള നന്ദിയും കടപ്പാടും എത്ര പറഞ്ഞാലും തീരില്ല. തനിക്ക് ആരോടും വിരോധമില്ല. തന്നെ വിമർശിക്കുന്നവരോടും വിരോധമില്ല. അങ്ങനെ വിരോധം വച്ചു നടക്കുന്നയാളല്ല താനെന്നും മാണി പറഞ്ഞു.

പിസി ജോര്‍ജുമായി യാതൊരു പ്രശ്‌നവും വിരോധവുമില്ല. ജോർജ് തനിക്ക് സഹോദരനെ പോലെയാണെന്നും മാണി സഭയില്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക