അമിത്‌ഷായെ കാണുന്നതില്‍ തെറ്റില്ല, പക്ഷേ കാണുന്നില്ല: മാണി
ചൊവ്വ, 2 ഫെബ്രുവരി 2016 (15:45 IST)
കോട്ടയത്തെത്തുന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ചയില്ലെന്ന് കേരള കോൺഗ്രസ് എം നേതാവ് കെഎം മാണി. അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ നേതാവിനെ കാണുന്നതിൽ തെറ്റില്ല. പക്ഷേ, ഇത്തവണ കൂടിക്കാഴ്ചയില്ല. ബിജെപിയുമായി ഇക്കാര്യം ചർച്ച നടത്തിയിട്ടില്ല. റബർ വിഷയത്തിൽ കേന്ദ്ര സർക്കാർ നടപടികൾ സ്വാഗതാർഹമാണെന്നും മാണി പറഞ്ഞു.
കുമ്മനം രാജശേഖരന്റെ വിമോചനയാത്രയുമായി ബന്ധപ്പെട്ടു ഫെബ്രുവരി നാലിനു കോട്ടയത്തെത്തുന്ന അമിത്ഷാ, കെഎം മാണിയുമായി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ആ വാര്‍ത്തയെ തള്ളി കേരള കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാണി തന്നെ വിഷയത്തില്‍ പ്രസ്‌താവന നടത്തിയത്. കേരള കോണ്‍ഗ്രസ് എമ്മുമായി കൂട്ട് കൂടാന്‍ ആഗ്രഹിച്ചിരുന്ന ബിജെപി മാണി അമിത്ഷാ കൂടിക്കാഴ്‌ചയ്‌ക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്നു. കോട്ടയത്ത് കൂടിക്കാഴ്‌ച്ച ഒരുക്കിയത് കേരള കോണ്‍ഗ്രസ് എമ്മിന് വേരോട്ടം കൂടുതലുള്ള സ്ഥലമെന്ന പരിഗണനയും കണക്കിലെടുത്തായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ മാണിയുമായി ബിജെപി സഖ്യത്തിലെത്താനോ വിട്ടു വീഴ്‌ച നടത്താനോ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ബാര്‍ കോഴക്കേസില്‍ ബാബുവിനും മാണിക്കും ഇരട്ട നീതിയെന്ന ആരോപണം കേരള കോണ്‍ഗ്രസ് എമ്മില്‍ ശക്തമായിരിക്കെ ഈ വാര്‍ത്തയ്‌ക്ക് വളരെ പ്രാധാന്യം ഉണ്ടായിരുന്നു. എന്നാല്‍, അമിത്ഷായുമായി മാണി കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നു കേരള കോണ്‍ഗ്രസ് തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ബിജെപിയുടെ മോഹങ്ങള്‍ക്കാണ് തിരിച്ചടിയായത്.