മാണിക്ക് കോഴ: ബാര്‍ ഉടമ അനിമോന്റെ വീട്ടില്‍ റെയ്‌ഡ്

ബുധന്‍, 18 ഫെബ്രുവരി 2015 (15:13 IST)
ധനമന്ത്രി കെഎം മാണിക്ക് ബാര്‍ കോഴ നല്‍കാന്‍ പോയ സംഘത്തില്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്ന ബാര്‍ ഉടമ അനിമോന്റെ കൊച്ചിയിലുള്ള വീട്ടില്‍ ഇന്‍കം ടാക്സ് റെയ്ഡ് നടത്തി.

കെഎം മാണിക്ക് ബാര്‍ കോഴ നല്‍കാന്‍ ബാര്‍ അസോസിയേഷന്‍ നേതാവുകൂടിയായ അനിമോനും കൂടെ പോയിരുന്നതായി ആരോപണമുന്നയിച്ച ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അനിമോന്റെ വീട്ടില്‍ റെയ്‌ഡ് നടത്തിയത്. റെയ്‌ഡിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല.

നേരത്തെ എലഗന്‍സ് ഗ്രൂപ്പിന്റെ ബാറുകളിലും സ്ഥാപനങ്ങളിലും റെയ്‌ഡ് നടത്തിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക