കെ.കെ.രമ നിയമസഭയിലെത്തിയത് ടി.പി.ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച്

തിങ്കള്‍, 24 മെയ് 2021 (11:14 IST)
വടകരയില്‍ നിന്നു ജയിച്ച കെ.കെ.രമ നിയമസഭയിലെത്തിയത് ഭര്‍ത്താവും രക്തസാക്ഷിയുമായ ടി.പി.ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച്. സാരിയില്‍ ഈ ബാഡ്ജ് കുത്തിയ ശേഷമാണ് രമ സഭയിലേക്ക് കയറിയത്. ശേഷം സത്യപ്രതിജ്ഞ ചെയ്യുമ്പോഴും ഈ ബാഡ്ജ് ഉണ്ടായിരുന്നു. ആദ്യമായാണ് രമ നിയമസഭയിലെത്തുന്നത്. ഇത്തവണ വടകരയില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായാണ് രമ മത്സരിച്ചത്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ നിയമസഭയില്‍ നിലകൊള്ളുമെന്നാണ് രമ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം പറഞ്ഞത്. യുഡിഎഫില്‍ നിന്ന് നിയമസഭയിലെത്തുന്ന ഏക വനിത അംഗം കൂടിയാണ് രമ. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍