ക്യാപ്റ്റന്‍ @76; പിണറായി വിജയന് ഇന്ന് പിറന്നാള്‍ മധുരം

തിങ്കള്‍, 24 മെയ് 2021 (08:01 IST)
മുഖ്യമന്ത്രി പിണറായി വിജയന്‍ 76 ന്റെ നിറവില്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഐതിഹാസിക വിജയം സ്വന്തമാക്കിയതിന്റെ സന്തോഷത്തിനൊപ്പം കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇന്ന് ജന്മദിന മധുരം കൂടി. 1945 മേയ് 24 നാണ് പിണറായിയുടെ ജനനം. പുതിയ നിയമസഭ ചേരുന്നത് ഇന്നാണ്. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടക്കും. പതിനഞ്ചാം കേരള നിയമസഭയുടെ നേതാവായെത്തുന്ന ദിവസം തന്നെ പിണറായി വിജയന്‍ 76-ാം ജന്മദിനവും ആഘോഷിക്കുകയാണ്. 2016 മേയ് 24 നാണ് പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍